കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ സീലിംഗ് അടർന്നുവീണതിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നാട്ടകം സുരേഷ് എം.എൽ.എ

കോട്ടയം: ഗാന്ധിനഗർ ഗവ. മെഡിക്കൽ കോളേജിലെ പുതിയ സർജിക്കൽ ബ്ലോക്ക് കെട്ടിടത്തിന്റെ സീലിംഗ് അടർന്നുവീണ സംഭവത്തിൽ സമഗ്രമായ വിജിലൻസ് അന്വേഷണം വേണമെന്ന് ഏറ്റുമാനൂർ എം.എൽ.എ നാട്ടകം സുരേഷ് ആവശ്യപ്പെട്ടു.

270 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിൽ വലിയ ക്രമക്കേടുകളും അഴിമതിയുമാണ് നടന്നിരിക്കുന്നതെന്നും ഉദ്ഘാടനം കഴിഞ്ഞ് മൂന്നാം മാസം തന്നെ കെട്ടിടം തകരാൻ തുടങ്ങിയത് ഗുരുതരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഭവത്തിൽ കുറ്റക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട അദ്ദേഹം, വിഷയം വരും ദിവസങ്ങളിൽ നിയമസഭയിൽ ഉന്നയിക്കുമെന്നും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!