ഏദൻ കടലിടുക്കിൽ ചരക്കുകപ്പൽ വളഞ്ഞ് കടൽക്കൊള്ളക്കാർ; രക്ഷകരായി ഇന്ത്യൻ നാവികസേന…

ഏദൻ കടലിടുക്കിൽ ഇന്ത്യയിലേക്ക് സഞ്ചരിച്ചിരുന്ന ചരക്കുകപ്പൽ കടൽക്കൊള്ളക്കാരിൽ നിന്ന് സാഹസികമായി രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേന.

അപായസന്ദേശം ലഭിച്ചതിന് പിന്നാലെ യുദ്ധക്കപ്പലും മാർക്കോസ് (മറൈൻ കമാൻഡോസ്) കമാൻഡോകളും അതിവേഗം സ്ഥലത്തെത്തി നടത്തിയ ഓപ്പറേഷനിലൂടെയാണ് തട്ടിക്കൊണ്ടുപോകൽ ശ്രമം പരാജയപ്പെടുത്തിയത്.

ബുധനാഴ്ച രാത്രിയാണ് സംഭവം. ഇന്ത്യയിലേക്ക് ചരക്കുമായി പുറപ്പെട്ട എംവി ഗോൾഡൻ ആഴ്‌സണൽ എന്ന കപ്പലിൽ നിന്നാണ് കടൽക്കൊള്ളക്കാർ കപ്പൽ വളഞ്ഞ് അകത്ത് കയറാൻ ശ്രമിക്കുന്നതായി അറിയിച്ച് അടിയന്തര സന്ദേശം ലഭിച്ചത്.

അപായവിളി ലഭിച്ചതോടെ ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ത്രികണ്ഡ് യുദ്ധക്കപ്പൽ ഉടൻ സ്ഥലത്തെത്തി. തുടർന്ന് മാർക്കോസ് കമാൻഡോകൾ ചരക്കുകപ്പലിൽ ഇറങ്ങി സുരക്ഷാ നടപടികൾ ഏകോപിപ്പിച്ചതോടെ കടൽക്കൊള്ളക്കാർ പിൻവാങ്ങുകയും രക്ഷപ്പെടുകയും ചെയ്തു. കപ്പലിലുണ്ടായിരുന്ന ജീവനക്കാരിൽ ഒരാൾ ഇന്ത്യൻ പൗരനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!