വയോധികനെ ആക്രമിച്ച് മോഷണം…പ്രതിയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരം…

കൊല്ലം : വയോധികനെ ആക്രമിച്ച് മാല കവർന്ന കേസിൽ പ്രതി പിടിയിൽ. കേസിലെ രണ്ടാം പ്രതിയായ തഴുത്തല വില്ലേജിൽ കണ്ണനല്ലൂർ നോർത്ത് മൈലക്കാട് ജയേഷ് ഭവനത്തിൽ (മുകുളുവിള വീട്) ജിനേഷ് (26) ആണ് കുണ്ടറ പോലീസ് പിടികൂടിയത്.

സ്ഥിരം കുറ്റവാളിയാണിയാൾ എന്നും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പോലീസ് പറയുന്നു. ഇരവിപുരം, കൊട്ടാരക്കര, കൊല്ലം വെസ്റ്റ്, കൊട്ടിയം, കല്ലമ്പലം, പാരിപ്പള്ളി, ചാത്തന്നൂർ എന്നീ പോലീസ് സ്റ്റേഷനുകളിൽ പോക്സോ (POCSO), മോഷണം ഉൾപ്പെടെയുള്ള നിരവധി കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്.

കുണ്ടറ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സുനുകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പ്രിയ, ദീപു പിള്ള, അരുൺ ചന്ദ്രൻ, എ.എസ്.ഐ അനിൽ, ഡ്രൈവർ എ.എസ്.ഐ ഷിന്റോ, സി.പി.ഒമാരായ അൻവർ, ശ്രീജിത്ത്, ശരണ്യ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!