അവയവക്കടത്ത്; അന്വേഷണത്തിന് എസ് ഐ റ്റി രൂപീകരിച്ചു

തിരുവനന്തപുരം : കേരളത്തെ നടുക്കിയ അനധികൃത അവയവക്കടത്തും വ്യാജരേഖ നിർമാണ ശൃംഖലയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പുതിയ ദിശ.

കേസിന്റെ വ്യാപ്തിയും ഗൗരവവും കണക്കിലെടുത്ത് സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ച് ഉത്തരവിറക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് റാക്കറ്റിന്റെ മുഴുവൻ ശൃംഖലയും പുറത്തുകൊണ്ടുവരാനാണ് നീക്കം.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദേശപ്രകാരമാണ് ഉന്നതതല അന്വേഷണ സംഘം രൂപീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!