സ്രാങ്ക് അസോസിയേഷൻ പ്രത്യക്ഷ സമരത്തിന്, 18 ന് പോർട്ട് ഓഫീസിന് മുന്നിൽ പ്രതിഷേധം

ആലപ്പുഴ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ പോർട്ട് ആഫീസിൽ  ഫെബ്രു: 18 ന്  സ്രാങ്ക് അസോസിയേഷൻ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും.

സംസ്ഥാന ജല ഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിൽ നിന്നു സർവ്വീസ് നടത്തുന്ന മുഹമ്മ കുമരകം ജലപാതയിൽ സ്ഥാപിച്ചിരുന്ന 7 ബോയകളിൽ 6 എണ്ണം ഒഴികി  പോയതിനെ തുടർന്നു ബോയകൾ മുഹമ്മ ജെട്ടിയിൽ പിടിച്ച് കെട്ടിയിട്ടിരിക്കുക യാണ്. ബോയകൾ ഇല്ലാത്തത് മൂലം രാത്രി കാലങ്ങളിൽ ബോട്ടുകളുടെ ഗതിമാറുന്നത് പതിവാണ്. പരാതികൾ നിരന്തരം നല്കീട്ടും പോർട്ട് അധികാരികൾ യാതൊരു പ്രാരംഭ നടപടികളും സ്വീകരിച്ചിട്ടില്ല.

.കേരള മാരിടൈം ബോർഡിനു കീഴിൽ കൊടുങ്ങല്ലൂർ ഒഴിച്ച് മറ്റ് ആഫീസുകളിൽ ഒന്നുംതന്നെ സെക്കൻഡ് ക്ലാസ് മാസ്റ്റർ ലൈസൻസ് ടെസ്റ്റുകൾ നടത്തുന്നില്ല. ജല ഗതാഗത വകുപ്പിൽ നിന്നു 42 ഒഴിവുകളാണ് പി എസ് സിയ്ക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആലപ്പുഴ, കൊല്ലം പോർട്ട് ആഫീസുകളിൽ സെക്കൻഡ് ക്ലാസ് മാസ്റ്റർ ലൈസൻസ് ടെസ്റ്റുകൾ നടത്തുക, മുഹമ്മ കുമരകം ജലപാതയിൽ ബോയകൾ പുന:സ്ഥാപിക്കുക. അമിതമായ ഫീസ് വർദ്ദനവ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരിക്കും ഫെബ്രു: 18 ന് ഉച്ചയ്ക്ക് 2 മണിയ്ക്ക്  സ്രാങ്ക് അസോസിയേഷൻ മുഹമ്മ യൂണീറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജല ഗതാഗത വകുപ്പ് ജീവനക്കാർ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്.

മുഹമ്മ ജെട്ടിയിൽ കൂടിയ പ്രതിഷേധ യോഗത്തിൽ സ്രാങ്ക് അസോസിയേഷൻ മുഹമ്മ യൂണീറ്റ് പ്രസിഡൻ്റ് ലാൽ പി സി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് സി റ്റി യോഗം ഉത്ഘാടനം ചെയ്തു. സൂരജ് പള്ളിപ്പുറം, സതീശൻ മുഹമ്മ, രജിമോൻ ചീപ്പുങ്കൽ, സജി എച്ച്, കെ കെ രാജേഷ്, സന്തോഷ് റ്റി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!