ആലപ്പുഴ ജില്ലാ ഡാൻസാഫ് സംഘവും കായംകുളം പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ എം ഡി എം എയുമായി യുവാവ് അറസ്റ്റിലായി.
കായംകുളം കൃഷ്ണപുരം ചന്ദ്രലയം വീട്ടിൽ അക്ഷയ് ചന്ദ്രൻ (29) ആണ് പിടിയിലായത്.
1.7 ഗ്രാം എം ഡി എം എ ഇയാൾ താമസിക്കുന്ന വീട്ടിൽ നിന്ന് പ്ലാസ്റ്റിക് ലോക്ക് കവറിലായി സൂക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തി. ഇയാൾ കൊലപാതക കേസിലെയും നിരവധി ക്രിമിനൽ കേസുകളിലെയും പ്രതിയാണ്.
ഓപ്പറേഷൻ തൂഫാൻ: കായംകുളത്ത് എം ഡി എം എയുമായി യുവാവ് പിടിയിൽ
