പാർലമെൻ്റ് ശൈത്യകാല സമ്മേളനം ഡിസംബർ ആദ്യവാരത്തിലെന്ന് സൂചന; മണ്ഡല പുനർനിർണയ ബില്ലിൽ ആകാംക്ഷ…

ന്യൂഡൽഹി: എസ്‌ഐആർ നടപടികളെച്ചൊല്ലി രാഷ്ട്രീയ അന്തരീക്ഷം സംഘർഷഭരിതമായിരിക്കുന്ന സാഹചര്യത്തിൽ, ഡിസംബർ ആദ്യവാരത്തോടെ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിക്കാൻ സാധ്യത.

മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട വനിതാ സംവരണ ബില്ലിന് ആയിരിക്കും ഈ സമ്മേളനത്തിൽ സർക്കാർ ഏറ്റവും മുൻഗണന നൽകുക. മണ്ഡല പുനർനിർണയത്തിലൂടെ ലോക്സഭയിലെ നിലവിലുള്ള 543 സീറ്റുകൾ പരമാവധി 850 സീറ്റുകളായി വർധിപ്പിക്കാനാണ് ഈ ബിൽ ലക്ഷ്യമിടുന്നത്.

വർദ്ധനവ് വരുത്തിയ സീറ്റിൽ 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കാനാണ് സർക്കാർ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!