ആലപ്പുഴ : ഇടതു പക്ഷ സർക്കാർ അധികാരത്തിൽ വരുന്നതിനു മുമ്പ് പ്രകടന പത്രികയിൽ പറഞ്ഞ വാഗ്ദാനമാണ് പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്നത് . എന്നാൽ തുടർ ഭരണം ലഭിച്ചിട്ടു പോലും കഴിഞ്ഞ ഒമ്പതര വർഷമായിട്ടും പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാൻ സർക്കാർ തയ്യാറാകാത്തത് ജീവനക്കാരോട് കാണിക്കുന്ന കടുത്ത വഞ്ചനയാണെന്ന് ഫെറ്റോ ആരോപിച്ചു.
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചു സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ജീവനക്കാർക്ക് ലഭിക്കേണ്ട ക്ഷാമബത്ത 15 % കുടിശ്ശികയാണ്. പ്രഖ്യാപിക്കുന്ന ക്ഷാമ ബത്തയുടെ അരിയർ ആവിയാകുകയാണ്. ലീവ് സറണ്ടർ ഓർമ്മകളിൽ മാത്രമായിരിക്കുന്നു. മെച്ചപ്പെട്ട ചികിത്സയോ സർക്കാർ വിഹിതമോ ഇല്ലാത്ത മെഡിസെപ്പ് ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നു ഫെഡറേഷൻ ഓഫ് എംപ്ലോയ്സ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് ജില്ലാ പ്രസിഡൻ്റ് ആദർശ് സി റ്റി , ജില്ലാ സെക്രട്ടറി സന്തോഷ്കുമാർ എന്നിവർ ആവശ്യപ്പെട്ടു.
