മുഹമ്മ കുമരകം ജലപാതയിൽ എമർജെൻസി ബോട്ട് ജെട്ടി;  പ്രതീക്ഷകളോടെ സ്രാങ്ക് അസോസിയേഷൻ…

ആലപ്പുഴ : മുഹമ്മ കുമരകം ജലപാതയിൽ  എമർജെൻസി ബോട്ട് ജെട്ടികൾ സ്ഥാപിക്കണമെന്ന കഴിഞ്ഞ 10 വർഷത്തെ സ്രാങ്ക് അസോസിയേഷന്റെ ആവശ്യം പുതിയ സർക്കാരിലൂടെ സഫലമാകുമെന്ന പ്രതീക്ഷയിലാണ് സംഘടന നേതാക്കൾ.

നിരവധി പരാതികൾ മുഖ്യമന്ത്രിയ്ക്ക് ഉൾപ്പെടെ സമർപ്പിച്ചിരുന്നെങ്കിലും കഴിഞ്ഞ സർക്കാരിന് നടപ്പിലാക്കാൻ സാധിച്ചില്ല.. സംസ്ഥാന ജല ഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിൽ നിന്നു ബോട്ട് സർവ്വീസ് നടത്തുന്ന മുഹമ്മ കുമരകം ജലപാതയിൽ പ്രതികൂല കാലാവസ്ഥ ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന സ്ഥലമാണ്.

എമർജെൻസി ബോട്ട് ജെട്ടികൾ മുഹമ്മ കുമരകം ജലപാതയിൽ സ്ഥാപിച്ചാൽ പ്രതികൂല കാലാവസ്ഥയിൽ ഉണ്ടാകുന്ന അപകടങ്ങളിൽ നിന്നു രക്ഷനേടാൻ സാധിക്കും. പുതിയതായി അധികാരമേല്ക്കുന്ന കോൺഗ്രസ് സർക്കാരിൽ പ്രതീക്ഷകളോടെ സ്രാങ്ക് അസോസിയേഷൻ മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നല്ക്കും.

അധികാരമേല്ക്കുന്ന കോൺഗ്രസ് സർക്കാരിന് സംസ്ഥാന പ്രസിഡൻറ്റ് സരീഷ് എൻ കെ , ജനറൽ സെക്രട്ടറി ആദർശ് സി റ്റി , സംസ്ഥാന ട്രഷറർ എം സി മധുക്കുട്ടൻ എന്നിവർ ആശംസകളും അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!