എം.ജിയിലെ ഇൻറേണൽ മാർക്ക് ലിങ്ക് തകരാർ… അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്…

കൊച്ചി : എം.ജി സർവകലാശാലക്ക് കീഴിലുള്ള കോളജുകളിലെ നാലു വർഷ ബിരുദ വിദ്യാർഥികളുടെ ഇന്റേണൽ മാർക്കുകൾ (സി.സി.എ മാർക്ക്) തയാറാക്കുന്നതിന് സർവകലാശാല നൽകിയ സി.സി.എ ജനറേറ്റർ ലിങ്ക് ഇടത് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ പാസ്വേഡ് ഉപയോഗിച്ച് ലോക്ക് ചെയ്ത് പ്രവർത്തനരഹിതമാക്കിയ വിഷയത്തിൽ അന്വേഷണം നടത്താൻ ഹൈകോടതി ഉത്തരവ്.

കെ.പി.സി.ടി.എ സംസ്ഥാന സെക്രട്ടറിയും എം.ജി സർവകലാശാല സെനറ്റംഗവുമായ ഡോ. കെ. സിന്ധു നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍റെ ഉത്തരവ്.

രണ്ടു മാസത്തിനുള്ളിൽ വിഷയം അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ സിൻഡിക്കേറ്റിന് കോടതി നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!