November 16, 2026 Webdesk
മലപ്പുറം: തിരൂരങ്ങാടിയിൽ വൈദ്യുത പോസ്റ്റിലെ സ്റ്റേ കമ്പിയിൽനിന്ന് ഷോക്കേറ്റ് 13കാരൻ മരിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കെ.എസ്.ഇ.ബി.
കുട്ടിയുടെ ജീവൻ നഷ്ടമായത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ദുരന്തമാണെന്നും സംഭവത്തിൽ പൊതുജനങ്ങളോട് മാപ്പ് ചോദിക്കുന്നതായും കെ.എസ്.ഇ.ബി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദമായി അന്വേഷിക്കുമെന്നും ഉത്തരവാദികളെന്ന് കണ്ടെത്തുന്നവർക്കെ തിരെ കർശന നടപടിയുണ്ടാകുമെന്നും ബോർഡ് വ്യക്തമാക്കി.
സമാനമായ അപകടങ്ങൾ ഇനിയുണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതലുകളും സുരക്ഷാ നടപടികളും ശക്തമാക്കുമെന്നും അറിയിച്ചു.
തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകൻ ജുനൈദ് (13) ആണ് മരിച്ചത്. വീടിന് സമീപത്തെ വയലിൽ മീൻപിടിക്കാനെത്തിയതാ യിരുന്നു കുട്ടി. ഇതിനിടെ വൈദ്യുത പോസ്റ്റിൽനിന്നുള്ള പൊട്ടിക്കിടന്ന സ്റ്റേ കമ്പിയിൽ പിടിച്ചതോടെ ഷോക്കേൽക്കുകയായിരുന്നു.സ്റ്റേ കമ്പി വൈദ്യുതി ലൈനുമായി സ്പർശിച്ചതാണ് അപകടത്തിന് കാരണമായത്.
ഗുരുതരമായി ഷോക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാവീഴ്ചയാണ് ദുരന്തത്തിന് കാരണമെന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.
