ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മനിലയിലേക്ക്; ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യത…

ന്യൂഡല്‍ഹി: ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മനിലയിലെത്തും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തിയേക്കും.

സമുദ്ര സുരക്ഷാ ബന്ധം ശക്തിപ്പെടുത്തു ന്നതിലും സാമ്പത്തിക-വാണിജ്യ പങ്കാളിത്തം വിപുലീകരിക്കുന്നതിലുമാണ് ഉച്ചകോടി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഓസ്ട്രേലിയ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളിലെ നേതാക്കള്‍ക്കൊപ്പം ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മോദി നിരവധി ഉഭയകക്ഷി ചര്‍ച്ചകളും നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ, കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

ഫിലിപ്പീന്‍സ് ആതിഥേയത്വം വഹിക്കുന്ന ആസിയാന്‍ ഉച്ചകോടിയുടെ ഭാഗമായി ഇന്ന്് മനിലയിലെത്തുന്ന മോദി, 17ന് ആസിയാന്‍-ഇന്ത്യ ഉച്ചകോടിയിലും ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പങ്കെടുക്കും. ഓസ്ട്രേലിയ, ജപ്പാന്‍, യുഎസ് എന്നീ രാജ്യങ്ങളിലെ നേതാക്കള്‍ക്കൊപ്പം ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന അദ്ദേഹം നിരവധി ഉഭയകക്ഷി ചര്‍ച്ചകളും നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, മലേഷ്യ, സിംഗപ്പൂര്‍, ബ്രൂണെ, തായ്ലന്‍ഡ്, വിയറ്റ്‌നാം, മ്യാന്‍മര്‍, ലാവോസ്, കംബോഡിയ, ഈസ്റ്റ് തിമോര്‍ എന്നിവയാണ് ആസിയാനിലെ അംഗരാജ്യങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!