ഇനി ബോട്ടുകളുടെ ഗതിമാറില്ല; മുഹമ്മ – കുമരകം ജലപാതയിൽ ബോയകൾ പുന:സ്ഥാപിച്ചു

മുഹമ്മ : മുഹമ്മ കുമരകം ജലപാതയിൽ ബോയകൾ പുനം:സ്ഥാപിച്ചു. ഇതോടെ ബോട്ടുകളുടെ അപകടകരമായ യാത്രകൾ ഒഴിവായി.

മുഹമ്മ കുമരകം ജലപാതയിൽ ബോയകൾ പുന:സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു സ്രാങ്ക് അസോസിയേഷൻ ജല ഗതാഗത വകുപ്പിലും, തുറമുഖ വകുപ്പിലും നിരവധി പരാതികൾ സമർപ്പിച്ചിരുന്നു. ഇതിൻ്റെ ഭാഗമായാണ് ഇപ്പോൾ സ്ഥാപിക്കാൻ നടപടി ആയത്.

ബോയകൾ ഇല്ലാത്തതു മൂലം പ്രതികൂല കാലാവസ്ഥയിൽ ബോട്ടുകളുടെ ഗതിമാറുന്നത് പതിവായിരുന്നു. തുറമുഖ വകുപ്പ് സ്ഥാപിച്ച ബോയകൾ ഒഴുകി പോയതിന്നാൽ ജീവനക്കാർ ബോയകൾ മുഹമ്മ ബോട്ടു ജെട്ടിയിൽ പിടിച്ചു കെട്ടിയിരിക്കുകയായിരുന്നു.

മുഹമ്മ സ്റ്റേഷൻ മാസ്റ്റർ മുജീബ് കെ എ തുറമുഖ വകുപ്പിന്റെ അനുമതിയോടെ മുഹമ്മ സ്റ്റേഷനിലെ ജീവനക്കാരുടെ സഹകരണത്തോടെ  ബോയകൾ പുന:സ്ഥാപിക്കുകയായിരുന്നു.

ബോയകൾ പുന:സ്ഥാപിക്കുന്നതിനു വേണ്ട നടപടി സ്വീകരിച്ച സ്റ്റേഷൻ മാസ്റ്റർ മുജീബ് കെ എയും , ഇതുമായി സഹകരിച്ച സ്രാങ്ക് അജി വൈക്കം, ഡ്രൈവർ സാബു കണ്ണങ്കര, മാഹിൻ  മണ്ണഞ്ചേരി, മാഹിൻ പാണാവള്ളി ലാസ്ക്കർമാരായ അനൂപ് ചീപ്പുങ്കൽ, ഷജാസ്, അംബുജാക്ഷൻ എന്നിവരെ സ്രാങ്ക് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് സി റ്റി , യൂണീറ്റ് പ്രസിഡൻറ്റ് ലാൽ പി സി , എന്നിവർ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!