കോട്ടയം : കോട്ടയം, ആലപ്പുഴ ജില്ലകളിൽ പടർന്ന് പിടിച്ച പക്ഷിപ്പനി സംബന്ധിച്ച് പഠനം നടത്തുവാൻ കേന്ദ്ര സംഘം കുമരകത്ത് എത്തി പരിശോധന നടത്തി.
കോട്ടയം, ആലപ്പുഴ ജില്ലകളിൽ എത്തുന്ന ദേശാടന പക്ഷികൾ പക്ഷിപ്പനി രോഗബാധക്ക് കാരണമാകുന്നുണ്ടോഎന്ന പഠനത്തിൻ്റെ ഭാഗമായാണ് സംഘം എത്തിയത്.
ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് (NIHSAD) ലെ ശാസ്ത്രഞ്ജരായ ഡോ. ടോഷ് സി, ഡോ. മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ഇവർ ദേശാടനപക്ഷികൾ കൂടു കൂട്ടുന്ന സ്ഥലങ്ങളിൽ എത്തി ഇവയുടെ കാഷ്ഠം ശേഖരിച്ചു. തുടർന്ന് സാംപിളുകൾ ഭോപ്പാലിലെ നാഷണൽ വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ചു.
തിരുവല്ല പക്ഷി രോഗ നിർണയ കേന്ദ്രം – ഏവിയൻ ഡിസീസസ് ഡയഗ്നോസ്റ്റിക് ലാബ് ഡെപ്യൂട്ടി ഡയറക്ടർ ദീപു ഫിലിപ്പ് മാത്യു, ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ. രാഹുൽ ആർ, ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡാേ. മനോജ് കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പക്ഷിപ്പനി: കേന്ദ്ര പഠനസംഘം കുമരകം സന്ദർശിച്ചു
