പത്തനംതിട്ടയിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര കാറ്റത്ത് പറന്നുപോയി

പത്തനംതിട്ട : സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര കാറ്റത്ത് പറന്നുപോയി.

തണ്ണിത്തോട്  സെൻ്റ് ബനിഡിക്കസ് ഹൈസ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയാണ് ശക്തമായ കാറ്റിൽ പറന്നുപോയത്.

ഇന്ന് ഉച്ചയ്ക്ക് 12.30 യോടെ ആണ് സംഭവം. ശക്തമായ മഴയും കാറ്റും ഉണ്ടായ സമയത്താണ് മേൽക്കൂര പറന്ന് പോയത്.

ഞായറാഴ്ചയായിരുന്നതിനാൽ ക്ലാസുകൾ ഇല്ലാതിരുന്നതും വലിയ അപകടം ഒഴിവാക്കുന്നതിന് കാരണമായി.
സ്‌കൂളിന് സമീപത്തേ വീടിൻ്റെയും പുരയിടത്തിലേക്കുമാണ് മേൽക്കൂര വീണത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!