പ്രതി ഭീഷണിപ്പെടുത്തിയെന്ന് മൊഴി നൽകിയത് FIRൽ ചേർത്തില്ല… പോലീസിനെതിരെ കായംകുളം ലൈംഗികാതിക്രമ കേസിലെ അതിജീവിത…

ആലപ്പുഴ : പ്രതി ഭീഷണിപ്പെടുത്തിയ വിവരം പോലീസിനോട് പറഞ്ഞിട്ടും എഫ്ഐആറിൽ രേഖപ്പെടുത്തിയില്ലെന്ന് കായംകുളം ലൈംഗികാതിക്രമക്കേസിലെ അതിജീവിത. പ്രതി ഭീഷണിപ്പെടുത്തിയത് മൊഴി നല്‍കിയെങ്കിലും എഫ്‌ഐആറില്‍ ചേര്‍ത്തില്ലെന്ന് അതിജീവിത റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കായംകുളം പൊലീസ് ഇക്കാര്യം മനഃപൂര്‍വം ഒഴിവാക്കുകയായിരുന്നുവെന്നും യുവതി ആരോപിച്ചു.

‘ഇപ്പോള്‍ വീണ്ടും ഇക്കാര്യം കായംകുളം ഡിവൈഎസ്പിക്ക് മൊഴിയായി നല്‍കി. ആദ്യം ഡോക്ടറോട് വിവരം പറയാന്‍ എനിക്ക് കഴിഞ്ഞില്ല. പുരുഷ ഡോക്ടറോട് എങ്ങനെ പറയണമെന്ന് അറിയില്ലായിരുന്നു. ഡോക്ടറെ കാണുന്ന സമയത്ത് പ്രതിയും ആശുപത്രിയിലുണ്ടായിരുന്നു. വൈദ്യപരിശോധന ഇനി നടത്തിയിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. വൈദ്യപരിശോധന വേണ്ടെന്ന് വെച്ചത് തെളിവില്ലാതിരിക്കാനാണ്’, എന്നും യുവതി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!