തിരുവനന്തപുരം : അധ്യാപകർ പ്രതികളായ പേരാമ്പ്ര എംഡിഎംഎ കേസിൽ സർവശിക്ഷ കേരള കോഴിക്കോട് ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ അബ്ദുൾ ഹക്കീമിനെതിരെ വിജിലൻസ് അന്വേഷണം.
അധ്യാപകരുടെ നിയമനത്തിലും, പുനർ നിയമനത്തിലും വിദേശ യാത്രയിലും ഉൾപ്പെടെയാണ് അന്വേഷണം. അനധികൃത സ്വത്ത് സമ്പാദനം, ഔദ്യോഗിക പദവി ദുരുപയോഗം എന്നീ ആരോപണങ്ങളിലാണ് അന്വേഷണം.
