കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ്: മുൻ വിസിയെ…

തിരുവനന്തപുരം : കേരള സർവ്വകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ് കേസിൽ വർഷങ്ങൾക്ക് ശേഷം മുൻ വിസിയെയും സിൻഡിക്കേറ്റ് അംഗങ്ങളെയും പ്രോസിക്യൂട്ട് ചെയ്യാൻ ക്രൈംബ്രാഞ്ച്. പ്രതികൾക്കെതിരെ കുറ്റപത്രം തയ്യാറായി.

പ്രോസിക്യൂഷന് അനുമതി തേടി ക്രൈംബ്രാഞ്ച് എഡിജിപി സർക്കാരിന് നൽകും. അസി.നിയമന പരീക്ഷ അട്ടിമറിച്ച് സിപിഎം നേതാക്കളുടെ ബന്ധുക്കളെ തിരുകികയറ്റിയെന്നാണ് കണ്ടത്തൽ. പ്രധാന തൊണ്ടിമുതലായ ഉത്തരകടലാസ് നശിപ്പിച്ചിരുന്നു.

മുൻ വിസി രാമചന്ദ്രൻനായർ, പ്രൊ വിസി ജയപ്രകാശ്, രജിസ്ട്രാർ കെ എ ഹാഷിം, സിൻഡിക്കേറ്റ് അംഗങ്ങളായ എഎ റഷീദ്, എംപി റസ്സൽ കെഎ ആൻഡ്രു എന്നിവരാണ് പ്രതികൾ. ഒരു സിൻഡിക്കേറ്റ് അംഗം ബി എസ് രാജീവ് മരിച്ചിരുന്നു. മുൻ സർക്കാരിൻ്റെ കാലത്ത് ഈ കേസ് എഴുതി തള്ളിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!