നേതാക്കൾക്കെതിരായ പീഡന പരാതികൾ പാർട്ടി യോഗത്തിൽ ചർച്ചയാക്കില്ല; പ്രവർത്തന രൂപരേഖയുണ്ടാക്കി സിപിഎം…

തിരുവനന്തപുരം : നേതാക്കൾക്കെതിരായി ഉയരുന്ന പീഡന പരാതികൾ പരസ്യമാക്കാതെ രഹസ്യമായി പരിഹരിക്കാനുള്ള നീക്കവുമായി സിപിഎം. ഇതുമായി ബന്ധപ്പെട്ട് ഇൻ്റേണൽ കംപ്ലെയിൻ്റ് കമ്മിറ്റികൾക്ക് (ഐസിസി) രൂപരേഖയുണ്ടാക്കാൻ പോകുകയാണ് സിപിഎം.

പീഡന പരാതികൾ പാർട്ടി യോഗങ്ങളിൽ ചർച്ചയാക്കേണ്ടതില്ലെന്നാണ് പാർട്ടി നിലപാട്. മറിച്ച് ഇനി പരാതികൾ പരിശോധിക്കേണ്ടതും പരിഹാരം നിർദ്ദേശിക്കേണ്ടതും ഐസിസികളുടെ ചുമതലയായിരിക്കും. ഇതുമായി ബന്ധപ്പെട്ട് ഇൻ്റേണൽ കംപ്ലെയിൻ്റ് കമ്മിറ്റി എടുക്കുന്ന തീർപ്പ് അന്തിമമായിരിക്കും. പരാതി പാർട്ടി വേദികളിൽ ചർച്ചയാകില്ല.

സംസ്ഥാന തലത്തിൽ ടിഎൻ സീമ ചെയർമാനായ അഞ്ചംഗ സമിതിയാണ് രൂപീകരിച്ചത്. എല്ലാ ഘടകങ്ങൾക്കും കമ്മിറ്റികളുണ്ടാകും. നേതാക്കൾക്ക് എതിരായ പരാതി അന്വേഷിക്കുന്നത് തൊട്ടടുത്ത ഉപരി ഘടകത്തിലെ ഐസിസി ആയിരിക്കും. ഐസിസിയുടെ കണ്ടെത്തൽ അതാത് ഘടകങ്ങളെ അറിയിക്കും.

ഇതിൽ പാർട്ടി യോഗത്തിൽ ചർച്ചയോ, ചോദ്യം ചെയ്യലോ ഉണ്ടാകാതെ പാർട്ടിക്കകത്തെ പ്രശ്നങ്ങൾ പുറത്തുപോകാതെ പാർട്ടിക്കുള്ളിൽ തന്നെ തീർപ്പാക്കാനാണ് നീക്കം. ഐസിസികളുടെ പ്രവർത്തനം കാര്യക്ഷമമാകണമെന്ന നിർദ്ദേശം നൽകിയത് എംഎ ബേബിയാണ്. സിപിഎമ്മിന്റെ തെറ്റുതിരുത്തൽ നടപടികളുടെ ഭാഗമായി കൂടിയാണ് ഇത്തരമൊരു തീരുമാനം വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!