ഇനി മഴയെ മാത്രം പേടിച്ചാൽ പോരാ!, വിദ്യാർഥിയുടെ കുടയ്ക്ക് മുകളിലേക്ക് വന്നുവീണത്…

ചങ്ങനാശേരിയിൽ കോളജ് വിദ്യാർത്ഥികൾ മഴയത്തു നടന്നുപോകുന്നതിനിടെ മരത്തിൽനിന്നു കുടയ്ക്കു മുകളിലേക്കു മൂർഖൻ പാമ്പ് വീണു. പാമ്പ് വീണതോടെ ഒരു വിദ്യാർഥിയുടെ കുടയൊടിഞ്ഞു. രാവിലെയാണു സംഭവം. വലിപ്പമേറിയ മൂർഖൻ പാമ്പ് ആണ് കുടയ്ക്ക് മുകളിലേക്ക് വീണത്. മരത്തിന്റെ ശിഖരമായിരിക്കുമെന്നു കരുതി നോക്കുമ്പോഴാണു കുട്ടികൾ പാമ്പിനെ കണ്ടത്. വാഴപ്പള്ളി സ്വദേശി ഷിനോ കുറ്റിശേരി എത്തി പാമ്പിനെ പിടികൂടി വനംവകുപ്പിനു കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!