അഞ്ചരക്കണ്ടി ഡെന്റൽ കോളജ്‌ വിദ്യാർഥി നിതിന്‍രാജിന്റെ മരണം; ഡോ.എംകെ റാമിന്റെ ജാമ്യ ഹർജിയില്‍ വിധി ഇന്ന്

കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളജ്‌ വിദ്യാർഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. എം കെ റാമിന്റെ ജാമ്യഹർജിയിൽ ജില്ലാ സെഷൻസ്‌ കോടതി ഇന്ന് വിധി പറയും.

ജാമ്യ ഹർജിയിൽ ഇരുഭാഗത്തിന്റെയും വാദം പൂർത്തിയായിരുന്നു. കോടതി അനുമതിയോടെ ജൂലൈ 24നാണ്‌ റാമിനെ അറസ്റ്റ്‌ ചെയ്‌തത്‌.

സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ അഭിഭാഷകനൊപ്പം കീഴടങ്ങാൻ കണ്ണൂരിലേക്ക്‌ വരുന്നതിനിടെ കുടകിൽനിന്നാണ്‌ റാമിനെ കസ്റ്റഡിയിലെടുത്തത്‌.

ഏപ്രിൽ 10നാണ് മെഡിക്കൽ കോളജ് കെട്ടിടത്തിന് മുകളിൽ നിന്ന് നിതിൻ രാജ് ചാടി മരിച്ചത്. സംസ്ഥാന ക്രൈം ബ്രാഞ്ച് എസ് പി കെ വി വേണുഗോപാലിന്റെ മേൽനോട്ടത്തിൽ ഉള്ള സംഘമാണ് കെസ് അന്വേഷിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് ഏപ്രിൽ 30നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!