കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

കോട്ടയം: ഇന്ന് കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.

മണർകാട് : ഇലക്ട്രിക്കൽ സെ ക്ഷൻ പരിധിയിൽ വരുന്ന എംഎൽഎ പടി, മണർകാട് ചർച്ച്, എന്നീ ട്രാൻസ്ഫോർമറ കളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും.

ഏറ്റുമാനൂർ 220 കെ വി സ ബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ സബ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  വരുന്ന കൊടിനാട്ടും ക്കുന്ന്, മാവേലിമറ്റം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 08:30 മുതൽ വൈകുന്നേരം 05:30 വരെ വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെ ക്ഷന് കീഴിലുള്ള, കണ്ണവട്ട, പയ്യമ്പള്ളി ട്രെൻഡ്‌സ്, വെരൂർ, ഇൻഡസ് ടവർ, അലൂമിനിയം , മാന്നില ചീ 1, മാന്നില ചീ. 2, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ  രാവിലെ 9 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉൾപ്പെടുന്ന പുന്നമൂട്, തുരുത്തിപ്പളി ടവർ ട്രാൻസ്ഫോർമർ പരിധിയിൽ, രാവിലെ 9.30 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

ഏറ്റുമാനൂർ ഇലക്ട്രിക്കൽ  സെക്ഷൻ പരിധിയിൽ വരുന്ന പേരൂർ, കിടങ്ങൂർ, ഏറ്റുമാനൂർ ടൗൺ, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്’. വെമ്പള്ളി, പിണ്ടിപ്പുഴ എന്നീ ഫീ ഡറുകളുടെ പരിധിയിൽ രാവിലെ 8 മുതൽ  വൈകുന്നേരം 8 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തീക്കോയി : തീക്കോയി ഇലക്ട്രിക്കൽ സെക്ഷന്‍ പരിധിയില്‍, എബിസി വര്‍ക്ക് നടക്കുന്നതിന്നാല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന ആനിയിള്ളപ്പ്,  ട്രാന്‍സ്‌ഫോര്‍മറിന്റെ കീഴിലലുള്ള ഭാഗങ്ങളില്‍ ഇന്ന് രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

രാമപുരം:  ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴില്‍ ഇന്ന് രാവിലെ 9 മുതല്‍ 5വരെ പുന്നാത്താനം ടവര്‍ ട്രാന്‍സ്ഫോര്‍മറിന്റെ പരിധിയില്‍ വൈദ്യുതി മുടങ്ങും.

കിടങ്ങൂര്‍: ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന പള്ളിക്കുന്ന്, തിരുവമ്പാടി, കരുണാട്ടുകവല എന്നീ ട്രാന്‍സ്ഫര്‍മുകളില്‍ ഇന്ന് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!