തിരുവനന്തപുരത്തേക്ക് നടത്തുന്ന യാത്രയ്ക്ക് സ്വീകരണം വേണ്ട… ചാണ്ടി ഉമ്മൻ…

കോട്ടയം : തിരുവനന്തപുരത്തേയ്ക്ക് നടത്തുന്നത് സ്വീകരണ യാത്രയല്ലെന്ന് നിയുക്ത എം എൽ എ ചാണ്ടി ഉമ്മൻ. സത്യപ്രതിജ്ഞയ്ക്ക് മുൻപ് പിതാവിന്റെ കല്ലറയിൽ എത്തിയതാണ് മാധ്യമങ്ങൾ തെറ്റിദ്ധാരണ പരത്തുകയാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

തന്നെ സ്നേഹിക്കുന്നയാളുകൾ പലയിടത്തായുണ്ട്, നാളെ നടക്കുന്ന സത്യപ്രതിജ്ഞയിൽ പങ്കെടുക്കണം എന്നാഗ്രഹിക്കുന്നവരെ താൻ തടയില്ല. വാഹനം പോകുമ്പോൾ കാണാൻ വരുന്നവരെ അഭിവാദ്യം ചെയ്യുക മാത്രമാണ് ചെയ്യുക. ജനങ്ങൾക്കൊപ്പം നിന്നുകൊണ്ട് ക്ഷേമപ്രവർത്തനങ്ങൾ നടത്താൻ മന്ത്രിസ്ഥാനം തനിക്ക് അത്യാവശ്യമായ കാര്യമല്ല.

എനിക്കൊരു അന്യായവും സംഭവിച്ചിട്ടില്ല പാർട്ടി ഏത് തീരുമാനം എടുത്താലും അതിനെ സ്വാഗതം ചെയ്യുകയാണ് താൻ ചെയ്യുന്നത്. അതിനെ ആരും തെറ്റിദ്ധരിക്കരുത്. താൻ നാളെ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്യുകയാണ്. തനിക്ക് 53000 വോട്ടുകൾ തന്ന ജനങ്ങൾ കല്ലറയിൽ തനിക്കൊപ്പം വരുന്നതിൽ തെറ്റ് പറായാനാകില്ല ചാണ്ടി ഉമ്മൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!