കോട്ടയം കോടിമത രണ്ടാം പാലം ഉദ്ഘാടനം നവംബർ 10 ന്

കോട്ടയം: ടൗണിൻ്റെ പ്രവേശന ഭാഗമായ എം.സി റോഡിലെ കോടിമത രണ്ടാം പാലത്തിൻ്റെ ഉദ്ഘാടനം നവംബർ 10 ന് നടക്കും. വൈകുന്നേരം 5 മണിക്ക് നടക്കുന്ന പാലത്തിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ നിർവ്വഹിക്കുമെന്ന് മണ്ഡലം എം.എൽ.എ കൂടിയായ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു.

128 മീറ്റർ നീളവും 12 മീറ്റർ വീതിയിലുമാണ് പാലം നിർമിച്ചിരിക്കുന്നത്. വീതി കുറവായ പഴയ പാലത്തിലൂടെ വാഹനതിരക്ക് മൂലം കോടിമത ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ പാലം നിർമ്മിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!