പി.പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം : കണ്ണൂർ യൂണിറ്റിന് ചുമതലയില്ല…

തിരുവനന്തപുരം : കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൻ്റെ അന്വേഷണച്ചുമതല ഉത്തര മേഖല എസ്പിക്ക്. കേസിൽ വിജിലൻസ് അന്വേഷണം കണ്ണൂർ യൂണിറ്റിന് കൈമാറിയില്ല.

കണ്ണൂർ യൂണിറ്റിന് അന്വേഷണം കൈമാറുന്നതിൽ പരാതിക്കാരനായ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് ഷമ്മാസ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കണ്ണൂർ യൂണിറ്റിലെ സിഐ ബിനുവിന് ദിവ്യയുമായി അടുത്ത പരിചയമുണ്ട്. ബിനുവിന്റെ സഹോദരൻ ആരോപണം നേരിടുന്ന കാർട്ടർ കമ്പനിയുടെ ഡയറക്ടർ ബിജുവിന്റെ സഹോദരനാണെന്നും ഷമ്മാസ് ചൂണ്ടി കാണിച്ചിരുന്നു.

ബിനുവിനെ വിജിലൻസിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് മന്ത്രിക്ക് ഷമ്മാസ് പരാതി നൽകിയിരുന്നു. പി.പി ദിവ്യയുടെയും ഭർത്താവിന്റെയും അനധികൃത സ്വത്തിനെക്കുറിച്ചാണ് അന്വേഷണം. ബിനു മോഹന്റെ സഹോദരൻ കാർട്ടൻ ഇന്ത്യ കമ്പനിയിലെ ഡയറക്ടർമാരിൽ ഒരാളാണെന്നും ബിനു മോഹനും ദിവ്യയും തമ്മിൽ അടുത്ത സൗഹൃദമുണ്ടെന്നും ഷമ്മാസ് നൽകിയ കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.

നേരത്തെ ഏറെ വിവാദമായ നവീൻ ബാബു കേസിന്റെ അന്വേഷണത്തിലും ബിനു മോഹൻ ഭാഗമായിരുന്നു. ബിനു മോഹൻ കണ്ണൂർ വിജിലൻസ് യൂണിറ്റിൽ തുടരുമ്പോൾ അന്വേഷണം അദ്ദേഹത്തിന് കൈമാറിയാൽ കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെ ന്നാണ് പരാതിയിലെ പ്രധാന ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!