സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ വൻ മാറ്റം…

ന്യൂഡൽഹി : പത്താം ക്ലാസ് ബോർഡ് പരീക്ഷയുടെ രീതിയിൽ മാറ്റങ്ങളുമായി സി.ബി.എസ്.ഇ. 2028-ൽ പത്താം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായാണ് പുതിയ പരീക്ഷാ ക്രമീകരണം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതനുസരിച്ച് അഞ്ച് നിർബന്ധിത വിഷയങ്ങൾക്ക് പുറമെ ഒരു സ്കിൽ അധിഷ്ഠിത വിഷയം കൂടി തിരഞ്ഞെടുക്കാൻ അവസരമുണ്ടാകും.

മാത്തമാറ്റിക്സ്, സയൻസ്, സോഷ്യൽ സയൻസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ പരാജയപ്പെട്ടാൽ, സ്കിൽ വിഷയത്തിലെ മാർക്ക് ഉപയോഗിച്ച് വിജയിക്കാനുള്ള അവസരവും പുതിയ രീതിയിൽ ലഭിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!