വളവുകൾക്ക് വീതി കൂട്ടുന്നു…താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം…

കോഴിക്കോട് : താമരശ്ശേരി ചുരത്തില്‍ റോഡ് നവീകരണ പ്രവൃത്തികള്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ ഇന്നുമുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

ചുരത്തിലെ കൊടുംവളവുകള്‍ വീതി കൂട്ടുന്ന പ്രവൃത്തിയുടെ ഭാഗമായാണ് നടപടി.മള്‍ട്ടി ആക്സില്‍ ലോറികള്‍ക്കും ഭാരമേറിയ ചരക്ക് വാഹനങ്ങള്‍ക്കും പൂര്‍ണ്ണ നിയന്ത്രണം ഏര്‍പ്പെടുത്തി. ചുരത്തിലെ 6, 7, 8 വളവുകളാണ് വീതി കൂട്ടുന്നത്.

വരും ദിവസങ്ങളില്‍ നിയന്ത്രണം തുടരുമെങ്കിലും തിങ്കളാഴ്ച മുതല്‍ പരിശോധനയും നിയന്ത്രണവും കൂടുതല്‍ കര്‍ശനമാക്കും. ചുരം വഴി കടന്നുപോകേണ്ട മള്‍ട്ടി ആക്സില്‍ ലോറികള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ കുറ്റ്യാടി ചുരം വഴി തിരിഞ്ഞു പോകണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ചുരത്തിലൂടെ കടന്നുപോകുന്ന മറ്റ് വാഹനങ്ങള്‍ ട്രാഫിക് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും നവീകരണ പ്രവര്‍ത്തനങ്ങളോട് സഹകരിക്കണമെന്നും വയനാട് കോഴിക്കോട് ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!