മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യക്കെതിരെ മുന്‍ ഇന്ത്യന്‍ ഓപ്പണറും ഇതിഹാസ താരവുമായ കൃഷ്ണമാചാരി ശ്രീകാന്ത് രംഗത്ത്. ഹര്‍ദിക് പാണ്ഡ്യ ടീമില്‍ ഇല്ലാത്തതിനാല്‍ മുംബൈ താരങ്ങളെല്ലാം സന്തോഷത്തിലാണെന്നു ശ്രീകാന്ത് പറയുന്നു.
പഞ്ചാബ് കിങ്‌സിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് വിജയിച്ചതിനു പിന്നാലെയാണ് ശ്രീകാന്തിന്റെ പരാമര്‍ശം. തുടരെ രണ്ട് സിക്‌സുകള്‍ തൂക്കി തിലക് വര്‍മ മുംബൈയുടെ ജയം കുറിച്ചതിനു പിന്നാലെ മുംബൈ ഡഗൗട്ടില്‍ വന്‍ ആഘോഷമായിരുന്നു. മുന്‍ നായകന്‍ രോഹിത് ശര്‍മയാണ് ആഘോഷങ്ങള്‍ക്ക് മുന്നില്‍ നിന്നത്.
തന്റെ യു ട്യൂബ് ചാനലിലൂടെയാണ് ഹര്‍ദികിന്റെ അഭാവത്തില്‍ ടീം അന്തരീക്ഷത്തില്‍ മാറ്റം വന്നത് ശ്രീകാന്ത് ചൂണ്ടിക്കാട്ടുന്നത്. ഹര്‍ദിക് ഇല്ലാത്ത മുംബൈ ടീം കൂടുതല്‍ ഒത്തൊരുമയും ഊര്‍ജസ്വലതയും പ്രടിപ്പിക്കുന്നതായും അദ്ദേഹം പറയുന്നു. ഹര്‍ദിക്, സൂര്യകുമാര്‍ യദവ് എന്നിവരുടെ അഭാവത്തില്‍ പ്രീമിയം പേസര്‍ ജസ്പ്രിത് ബുംറയെ ക്യാപ്റ്റനാക്കിയ തീരുമാനത്തെ മികച്ച നീക്കം എന്നാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിശേഷിപ്പിച്ചത്.
‘ഹര്‍ദിക് ഇല്ലാത്തപ്പോള്‍ ടീം കൂടുതല്‍ ഒത്തൊരുമയും സന്തോഷവും പ്രകടിപ്പിക്കുന്നു. ടീം മൂഡ് ലഘൂകരിക്കപ്പെട്ടു. എല്ലാവരും ഒരേ ലക്ഷ്യത്തിനായി പോരാടി.’
‘ബുംറയെ നായകനാക്കിയത് വളരെ മികച്ച നീക്കമാണ്. ബുംറയുടെ ക്യാപ്റ്റന്‍സി ടീമിനു പുതിയ ഊര്‍ജം നല്‍കി. ബുംറ കളിയിലുടനീളം പുഞ്ചിരിയോടെ കാണപ്പെട്ടു. ഇത് ദീപക് ചഹര്‍, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കി. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി ബൗളിങ് നിരയില്‍ വലിയ മാറ്റമുണ്ടാക്കി.’
