ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തന്റെ രണ്ട് നിയമസഭാ സീറ്റുകളിൽ ഒന്നായ തിരുച്ചിറപ്പള്ളി ഈസ്റ്റ് രാജിവെച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നും മത്സരിച്ച് വിജയിച്ചതിനെത്തുടർന്നാണ് ഒരു സീറ്റ് ഒഴിയാൻ അദ്ദേഹം തീരുമാനിച്ചത്. മന്ത്രി സെങ്കോട്ടയ്യനാണ് വിജയ് തന്റെ രാജിക്കത്ത് ഔദ്യോഗികമായി കൈമാറിയത്.
മുഖ്യമന്ത്രിയായി തുടരുന്ന വിജയ്, ചെന്നൈയിലെ പെരമ്പൂർ മണ്ഡലത്തെയാകും ഇനി നിയമസഭയിൽ പ്രതിനിധീകരിക്കുക. വിജയ് രാജിവെച്ചതോടെ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്. തമിഴക വെട്രി കഴകത്തിന് (TVK) വേണ്ടി ഇവിടെ അടുത്തതായി ആര് മത്സരിക്കുമെന്നതിനെക്കുറിച്ച് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചകൾ സജീവമായി. മുഖ്യമന്ത്രി പദവി ഏറ്റെടുത്തതിന് പിന്നാലെ ഭരണപരമായ തിരക്കുകളിലേക്ക് കടക്കുന്ന വിജയ്, വരും ദിവസങ്ങളിൽ തന്റെ വിശ്വസ്തരായ ആരെയാകും തിരുച്ചിറപ്പള്ളിയിൽ പകരക്കാരനായി നിശ്ചയിക്കുക എന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
തമിഴ്നാട് മുഖ്യമന്ത്രിയായതിന് പിന്നാലെ വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലം എംഎൽഎ സ്ഥാനം രാജിവെച്ചു…
