കോട്ടയം : നാലുമണിക്കാറ്റിൽ വിശ്രമിക്കാനെത്തിയ യുവതിയെയും യുവാവിനെയും സദാചാര പോലീസ് ചമഞ്ഞ് കഞ്ചാവ് മാഫിയയിൽ ഉൾപ്പെട്ട യുവാക്കൾ ആക്രമിച്ചു. പിന്നാലെ വിവരം അറിഞ്ഞ് പാമ്പാടി എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പി ലെനിനും സംഘവും സംഭവസ്ഥലത്ത് എത്തി യുവതിയെയും യുവാവിനെയും രക്ഷപ്പെടുത്തി.
തുടർന്ന് കഞ്ചാവ് മാഫിയയിൽപ്പെട്ട ചെറുപ്പക്കാർ എക്സൈസ് സംഘത്തിന് നേരെ തിരിഞ്ഞു. വാക്ക് തർക്കത്തിനിടയിൽ എക്സൈസ് സംഘത്തെ ഇവർ ആക്രമിച്ചു. തുടർന്ന് മണർകാട് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി.
അക്രമണത്തിൽ പരിക്കേറ്റ എക്സൈസ് ഉദ്യോഗസ്ഥർ കോട്ടയം ജനറൽ ഹോസ്പിറ്റലിൽ ചികിത്സ തേടി. സിവിൽ എക്സൈസ് ഓഫീസർ അഖിൽ പവിത്രൻ, പാമ്പാടി എക്സൈസ് ഡ്രൈവർ ഷിഹാസ് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
