82 കോടി രൂപ; വനിതാ ലോകകപ്പിൽ റെക്കോർഡ് സമ്മാനത്തുക; ചാംപ്യൻമാർക്ക് എത്ര കിട്ടും?

മുംബൈ : ഐസിസി വനിതാ ടി20 ലോകകപ്പ് പോരാട്ടത്തിൽ റെക്കോർഡ് സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. മൊത്തം സമ്മാനത്തുകയായി വിതരണം ചെയ്യുക 82 കോടിയോളം രൂപ. കഴിഞ്ഞ അധ്യായത്തേക്കാൾ അധികം തുകയാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ മൊത്തം 75 കോടി രൂപയാണ് സമ്മാനത്തുകയായി നൽകിയത്. സമ്മാനത്തുകയിൽ പത്ത് ശതമാനത്തിനടുത്തു വർധനവാണ് വരുത്തിയത്.

ചാംപ്യൻ ടീമിനു 21.8 കോടി രൂപ കിട്ടും. രണ്ടാം സ്ഥാനക്കാർക്ക് ഏതാണ്ട് 10 കോടിയോളമാണ് സമ്മാനത്തുക. സെമിയിൽ തോൽക്കുന്ന ടീമുകൾക്ക് 6.29 കോടി നൽകും.

ഗ്രൂപ്പ് പോരിലെ വിജയങ്ങൾക്ക് 29 ലക്ഷം രൂപയായിരിക്കും സമ്മാനത്തുക. 12 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഓരോ ടീമിനും 2.06 കോടി രൂപ ടൂർണമെന്റിൽ കളിച്ചാൽ തന്നെ കിട്ടും.ഈ വർഷം ജൂൺ 12 മുതൽ ഇംഗ്ലണ്ടിലും വെയ്ൽസിലുമായാണ് പോരാട്ടം. ജൂലൈ 5നാണ് ഫൈനൽ പോരാട്ടം.

ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, പാകിസ്ഥാൻ, ബംഗ്ലാദേശ്, നെതർലൻഡ്‌സ്, അയർലൻഡ്, സ്‌കോട്‌ലൻഡ് ടീമുകളാണ് ടൂർണമെന്റിൽ പോരാടുന്നത്. 33 മത്സരങ്ങളാണ് ടൂർണമെന്റിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!