വിജയ‌യുടെ ടിവികെ ഇനി കേരളത്തിലും; ആദ്യ യൂണിറ്റ് കൽപറ്റയിലെ വെങ്ങപ്പള്ളിയിൽ; നടപടികൾ ആരംഭിച്ചു

കല്പറ്റ : തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ വിജയത്തിന് പിന്നാലെ വിജയ്‌ അധ്യക്ഷനായ ‘തമിഴക വെട്രി കഴകം’ പാർട്ടി കേരളത്തിലേക്കും. വയനാട് ജില്ലയിൽ തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന വെങ്ങപ്പള്ളിയിലാണ് പാർട്ടിയുടെ ആദ്യ യൂണിറ്റ് രൂപീകരിക്കാനൊരുങ്ങുന്നത്. കൽപറ്റ നഗരത്തിനടുത്തുള്ള വെങ്ങപ്പള്ളിയിലെ ഒരു കൂട്ടം യുവാക്കളാണ് ഇതിന് പിന്നിൽ.

‘മൈ ടിവികെ’എന്ന ആപ്പ് വഴി യൂണിറ്റ് റജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ സമർപ്പിച്ചു. സഫ്‌വാൻ ഖലീലിന്റെ നേതൃത്വത്തിലുള്ള ഇരുപതംഗ യുവാക്കളുടെ സംഘമാണ് വെങ്ങപ്പള്ളിയിൽ യൂണിറ്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്. ടിവികെയുടെ തിരഞ്ഞെടുപ്പ് വിജയത്തിൽ അഭിവാദ്യം അർപ്പിച്ചു വെങ്ങപ്പള്ളി ടൗണിൽ ഇവർ വലിയ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!