തിരുവനന്തപുരം: മെഡിക്കൽ കോഴ്സുകളിൽ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്. ഉച്ചക്ക് 2 മണി മുതൽ അഞ്ച് മണിവരെയാണ് പരീക്ഷ നടക്കുക. റിപ്പോർട്ടിംഗ് സമയം രാവിലെ 11 മുതൽ ഒന്നര വരെയാണ്.
രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത് 20 ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ്. പരീക്ഷയ്ക്ക് നിലവിൽ 23 പരീക്ഷാകേന്ദ്രങ്ങളാണ് എൻ.ടി.എ അനുവദിച്ചിട്ടുള്ളത്.
പൊലീസ് സബ് ഡിവിഷനുകളിൽ പരീക്ഷാകേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ള സ്കൂളുകളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പുവരുത്തുമെന്നും ആവശ്യമായ പൊലീസിനെ വിന്യസിക്കുമെന്നും ഡി.വൈ.എസ്.പിമാർ യോഗത്തിൽ അറിയിച്ചു.
