യു.എ.ഇയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു… മരിച്ചത്…

ഫുജൈറ : യു.എ.ഇയിലെ ഫുജൈറയിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ മൂന്ന് മലയാളികൾ മരിച്ചു.

മലപ്പുറം വേങ്ങര കുന്നുംപുറം കുണ്ടിൽപാറ സ്വദേശിയുടെ രണ്ട് മക്കളും പേരക്കുട്ടിയുമാണ് അപകടത്തിൽ മരിച്ചത്. മുഹമ്മദ് അസ്മിൽ (21), മിസ്ന ജുബിൻ (21), മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ചത്.

ഒരു കുടുംബത്തിലെ ഏഴ് പേരാണ് അപകടത്തിൽപ്പെട്ടത്. നാട്ടിൽ നിന്ന് വിസിറ്റ് വിസയിൽ എത്തിയവരെ കൂട്ടിക്കൊണ്ട് മടങ്ങുന്നതിനിടെയാണ് കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!