ഫുട്ബോൾ സ്പോൺസർഷിപ്പ് തട്ടിപ്പ്….മുൻ മന്ത്രി വി. അബ്ദുറഹ്മാനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി

തിരുവനന്തപുരം: ഫുട്ബോൾ സ്പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാനെ പ്രതിചേർത്ത് പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഗവർണർ ഓംപ്രകാശ് മാത്തൂർ അനുമതി നൽകി.

നേരത്തെ സർക്കാരും മുഖ്യമന്ത്രിയും അനുമതി തേടി ലോക്ഭവന്കൈ മാറിയ ഫയലിലാണ് ഗവർണറുടെ ഈ സുപ്രധാന തീരുമാനം ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ഗവർണർ രാജേന്ദ്ര അർലേക്കറുടെ ഭരണകാലത്താണ് വി. അബ്ദുറഹ്മാനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തേടി സർക്കാർ ലോക്ഭവനെ സമീപിച്ചിരുന്നത്. എന്നാൽ, സ്ഥാനം ഒഴിയുന്നതുവരെ ഫയലിൽ തീരുമാനമെടുക്കാതെ, വിഷയം പഠിക്കുകയാണെന്ന നിലപാടിലായിരുന്നു മുൻ ഗവർണർ.

തുടർന്ന് പുതിയ ഗവർണറായി ചുമതലയേറ്റ ഓംപ്രകാശ് മാത്തൂർ വിഷയം പരിശോധിക്കുകയും നിയമോപദേശം തേടുകയും ചെയ്തു. തുടർന്നാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!