നഴ്സിംഗ് വിദ്യാർത്ഥി ആദിത്യൻ്റെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്…

ബെംഗളൂരു BTL സ്കൂൾ ഓഫ് നഴ്സിങ്ങിലെ വിദ്യാർത്ഥി ആദിത്യൻ്റെ മരണത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. അധ്യാപകൻ്റെ മാനസിക പീഡനവും, ശാരീരിക ഉപദ്രവവും കാരണം കഴിഞ്ഞ വർഷം 18 പേർ കൂടി പഠനം ഉപേക്ഷിച്ചതായി വിദ്യാർത്ഥികൾ. സഹപാഠികൾ ആദിത്യന്റെ കുടുംബാംഗങ്ങൾക്ക് അയച്ച സന്ദേശങ്ങളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. പരാതികൾ പറഞ്ഞിട്ടും കാര്യമില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു.

ആദിത്യത്തിനൊപ്പം അഡ്മിഷനെടുത്ത 18 വിദ്യാര്‍ത്ഥികളാണ് പഠനം ഉപേക്ഷിച്ച് മടങ്ങിയത്. അദ്ധ്യാപകനെതിരെ പരാതികള്‍ പറഞ്ഞിട്ടും മാനേജ്‌മെന്റ് ഇടപെട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. മാനേജ്‌മെന്റിനും അദ്ധ്യാപകര്‍ക്കും എല്ലാം ബിസിനസ് മാത്രമാണെന്ന് വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തുന്നു. അവസാനമായി ആദിത്യനെ കാണാന്‍ പോലും കോളജ് അനുവദിച്ചില്ലെന്ന് വിദ്യാര്‍ത്ഥികള്‍ അയച്ച സന്ദേശത്തില്‍ പറയുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും സന്ദീപ് പാണ്ഡെ എന്ന അദ്ധ്യാപകനിൽ നിന്ന് നിരന്തരം മാനസിക പീഡനം ഉണ്ടായെന്നും കുടുംബം ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!