സമരം നടത്തുന്നത്
ഈർക്കിൽ സംഘടന:
എളമരം കരീം

കോഴിക്കോട് : ആശാ വർക്കർമാരുടെ സ മരത്തെ വീണ്ടും പരിഹസിച്ച് സിഐടിയു നേതാവ് എളമരം കരീം. സമരം നടത്തുന്നത് ഈർക്കിൽ സംഘടന.

മാധ്യമശ്രദ്ധ കിട്ടിയതോടെ സമരക്കാർക്ക് ഹരമായി. പ്രതിഷേധിക്കേണ്ടത് ഈ രീതിയിലല്ലെന്നും എളമരം കരിം കൂട്ടിച്ചേർത്തു.

സമരങ്ങളോട്
സിപിഎമ്മി ന് പുച്ഛമെന്ന് ആശാവർക്കർമാർ

എളമരം കരിം പാർട്ടിയുടെ ചരിത്രം മറന്ന് പോയെന്ന് ആശാവർക്കർമാർ.
സി.പി.എമ്മി ൻ്റേയും, സി.ഐ.ടി.യു വിൻ്റേയും സ്വഭാവം വെളിപ്പെട്ടുവെന്നും തലസ്ഥാനത്തെ സമരവേദിയിലുള്ളവർ വിമർശിച്ചു.

ആലപ്പുഴയിൽ ബദൽ മാർച്ചുമായി സിഐടിയു

ആലപ്പുഴയിൽ ആശാ വർക്കർമാർ നാളെ നടത്തുന്ന കളക്ട്രേറ്റ് മാർച്ച് പൊളിക്കാൻ ബദൽ മാർച്ചുമായി സി.ഐ.ടി.യു.

ആശാ വർക്കേഴ്സ് യൂണിയൻ ( സി.ഐ.ടി.യു ) മാർ ച്ച് പാസ്പോർട്ട് ഓഫീസി ലേക്ക്.

നാളെ രണ്ട് സമരവും ഒരേ സമയത്താണ് നടക്കുന്നത്.

സിഐടിയു മാർച്ച് ഉത്ഘാടനം ചെയ്യുന്നത് ജെ. ചിത്തരഞ്ജൻ എം.എൽ എ. ചുവപ്പും വെള്ളയും നിറമു ള്ള വസ്ത്രം ധരിച്ചെത്ത ണമെന്നാണ് സി.ഐ.ടി.യു നിർദ്ദേശം
സെക്രട്ടറിയേറ്റിന് മുൻപി ലെ സമരത്തിൻ്റെ ആവശ്യ ങ്ങൾ തന്നെ സി ഐ.ടി.യു വും ഉന്നയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!