പ്രൗഢമായ കൊടിമര ഘോഷയാത്ര; പുതുപ്പള്ളി പെരുന്നാളിന് കൊടിയേറി

കോട്ടയം: തീര്‍ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ പെരുന്നാളിന് കൊടിയേറി. ഇടുക്കി ഭദ്രാസനാധിപന്‍ സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പെരുന്നാള്‍ കാടിയേറ്റി.

നാടിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതിയ പ്രൗഢമായ കൊടിമര ഘോഷയാത്രയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. വാദ്യമേളങ്ങളുടെയും വള്ളപ്പാട്ടുകളുടെയും അകമ്പടിയോടെ പുതുപ്പള്ളി, എറികാട് കരക്കാര്‍ ആഘോഷപൂര്‍വം കൊണ്ടുവന്ന കൊടിമരങ്ങള്‍ പള്ളിമുറ്റത്ത് നാട്ടിയതോടെ പെരുന്നാളാരവം ഉണര്‍ന്നു. നൂറുകണക്കിന് പേര്‍ അണിനിരന്ന ഘോഷയാത്ര നാടിന്റെ ഒരുമയുടെ പ്രതീകമായി മാറി.

ഫാ. ആന്‍ഡ്രൂസ് ജോണ്‍ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം നടത്തി. വര്‍ണശബളമായ ദീപപ്രഭയില്‍ പള്ളിയും പരിസരവും മുങ്ങി നില്‍ക്കുകയാണ്. മെയ് 5, 6, 7 തീയതികളിലാണ് പ്രധാന പെരുന്നാള്‍ ആഘോഷങ്ങള്‍. ഏഴിന് വിപുലമായ വെച്ചൂട്ട് നേര്‍ച്ചസദ്യയും നേര്‍ച്ചയപ്പം വിതരണവും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!