അഹമ്മദാബാദ്: ഐപിഎല്ലില്‍ തിലക് വര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ച്വറി ഇന്നിങ്‌സിന്റെ കരുത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 199 റണ്‍സ് സ്‌കോര്‍ ചെയ്ത് മുംബൈ ഇന്ത്യന്‍സ്. 45 പന്തില്‍ നിന്ന് 8 ഫോറും 7 സിക്‌സും സഹിതമാണ് തിലക് 101 റണ്‍സ് നേടിയത്. 32 പന്തില്‍ നിന്ന് 45 റണ്‍സെടുത്ത നമന്‍ ദിറും ഭേദപ്പെട്ട സ്‌കോര്‍ നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. പത്ത് റണ്‍സെടുക്കുന്നതിനിടെ ഡാനിഷ് മലേവര്‍(2) പുറത്തായി. അധികം വൈകാതെ 11 പന്തില്‍ നിന്ന് 13 റണ്‍സ് നേടി ക്വിന്റണ്‍ ഡി കോക്കും പുറത്തായി. 15 റണ്‍സ് എടുത്ത് സൂര്യകുമാറും പുറത്തായതോടെ 44 ന് 3 എന്ന നിലയിലായി മുംബൈ.
പിന്നീട് നമാന്‍ 45 റണ്‍സ് എടുത്ത് സ്‌കോര്‍ ചലിപ്പിച്ചെങ്കിലും പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ പുറത്തായി. പിന്നീട് ഹര്‍ദിക്കുമായി ചേര്‍ന്ന് തിലക് മുംബൈയെ മികച്ച സ്‌കോറിലേക്ക് എത്തിക്കുകയായിരുന്നു. 16 പന്തില്‍ നിന്ന് 15 റണ്‍സ് നേടിയാണ് ഹര്‍ദിക് പുറത്തായത്. റുഥര്‍ ഫോര്‍ഡ് ഒരു റണ്‍സ് നേടി.
