റോം: ഇറ്റലിയിലെ ബെര്‍ഗാമോ പ്രവിശ്യയിലുള്ള കോവോയില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ വെടിയേറ്റു മരിച്ചു. വൈശാഖി ആഘോഷത്തിന്റെ ഭാഗമായി ഒത്തുകൂടിയ ശേഷം ഗുരുദ്വാരയില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് ആക്രമണം. കോവോ സ്വദേശിയായ രജീന്ദര്‍ സിംഗ് (48), അഗ്‌നാഡെല്ലോ സ്വദേശിയായ ഗുര്‍മീത് സിംഗ് (48) എന്നിവരാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച അര്‍ധരാത്രിയോടെ വ്യവസായ മേഖലയിലുള്ള ‘ഗുരുദ്വാര മാതാ സാഹിബ് കൗര്‍ ജി’ക്ക് മുന്നിലെ മുറ്റത്തായിരുന്നു സംഭവം. ഇരുവര്‍ക്കും നേരെ നിരവധി തവണ വെടിയുതിര്‍ത്ത ശേഷം അക്രമി കാറില്‍ രക്ഷപ്പെട്ടതായാണ് വിവരം. ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് 10ഓളം ഷെല്‍ കേസിങ്ങുകളും കണ്ടെടുത്തു. കാറിലെ ത്തിയ അക്രമി വെടിയുതിര്‍ത്ത ശേഷം വേഗത്തില്‍ രക്ഷപ്പെടുകയായിരുന്നു.
പ്രതിയും ഒരു ഇന്ത്യന്‍ വംശജനാണെന്നും ഇയാള്‍ സ്ഥിരമായി ഗുരുദ്വാരയില്‍ എത്താറുള്ള വ്യക്തിയാണെന്നും ദൃക്‌സാക്ഷികള്‍ മൊഴി നല്‍കി. ആക്രമണത്തിനിടെ മറ്റൊരാള്‍ക്കും നിസാര പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. അക്രമിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ആക്രമണത്തിനിടെ വെടിയുണ്ടകള്‍ ഉരസി മറ്റൊരാള്‍ക്കും നിസാര പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.
