മുരിക്കാശേരി (ഇടുക്കി) : ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നവരാകണം ജനപ്രധിനികളാകേണ്ടതെന്ന് SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. മുരിക്കാശേരിയിൽ നടന്ന വരവേൽപ്പ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുരിക്കാശേരി SNDP ശാഖായോഗം നിർമ്മാണം പൂർത്തികരിച്ച ഓഫീസ് മന്ദിരത്തിന്റെയും വിവാഹ മണ്ഡപത്തി ന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

S N ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നടത്തി. ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് അധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് പി. രാജൻ സംഘടന സന്ദേശം നൽകി. വൈസ് പ്രസിഡന്റ് അഡ്വ കെ ബി സെൽവം മുഖ്യ പ്രഭാഷണം നടത്തി.
രാജ്യം പത്ഭഭൂഷൻ നൽകി ആദരിച്ചതിന് ശേഷം ആദ്യമായി ഇടുക്കിയിലെത്തിയ ജനറൽ സെക്രട്ടറിക്ക് 19 ശാഖകളുടെ നേതൃത്വത്തിൽ ഗംഭീര വരവേൽപ്പ് നൽകി. SNDP യോഗം മുൻ ഡയറക്ടർ ബോർഡ് മെമ്പർ സി. പി ഉണ്ണിയുടെ ഛായാചിത്രം ശാഖായോഗം പ്രസിഡന്റ് ബാബു പാലോലിൽ അനാഛാദാനം ചെയ്തു.
K S ജിസ്, മനേഷ് കുടിക്കയത്ത്, ജോബി കണിയാംകുടിയിൽ, ഷാജി പുലിയാമറ്റം, ഷീല രാജീവ്, ബിനിഷ് കോട്ടൂർ, മിനി സജി, ജോമോൻ K S അഖിൽ സാബു, ബിബിൻ കുന്നിനിയിൽ N S സുകുമാരൻ ബാബു തവളയാങ്കൽ എന്നിവർ സംസാരിച്ചു.
