പാതിരാമണൽ ടൂറിസത്തെ ഉണർത്തി  ജലഗതാഗത വകുപ്പ്  സൗര  ടൂറിസ്റ്റ് ബോട്ട് സർവീസ്

മുഹമ്മ : സംസ്ഥാന ജലഗതാ വകുപ്പ്  മുഹമ്മ സ്റ്റേഷനിൽ നിന്നും സർവീസ് നടത്തുന്ന സോളാർ ഇലക്ട്രിക് ബോട്ട് പാതിരാമണൽ ദ്വീപിലേക്കുള്ള ‘സൗര ടൂറിസ്റ്റ് ബോട്ട്’ സർവീസിൽ ദിനംപ്രതി വിനോദസഞ്ചാരികളുടെ വരവ് വർദ്ധിച്ചിരിക്കുന്നു.

മുഹമ്മയിൽ നിന്നുള്ള  സോളാർ ഇലക്ട്രിക് ബോട്ടാണ് മലപ്പുറത്ത് നിന്നും വിനോദ സഞ്ചാരികൾക്ക് പ്രിയമായത്. ആൾ ഒന്നിന്  100 രൂപ വെച്ച്  ഒരു ട്രിപ്പിനു 34 സഞ്ചാരികൾക് പാതിരാമണലിലേയ്ക്ക് യാത്ര ചെയ്യാൻ അവസരം ഒരുക്കീട്ടുണ്ട്.

കൂടാതെ  പാതിരാമണൽ ദ്വീപിലെ മനോഹരമായ ഉൾക്കാഴ്ച്ചകൾ
കണ്ടു മടങ്ങാൻ ഒരു മണിക്കൂറാണ് ജലഗതാഗത വകുപ്പ് ഒരുക്കിയിരിക്കുന്നത്. രാവിലെ 10 മണിക്ക് തുടങ്ങുന്ന സർവീസ് വൈകുന്നേരം നാല് മണിവരെ ഉണ്ട് . കുറഞ്ഞ ചെലവിൽ കൂടുതൽ കാഴ്ച്ച കണ്ട് മടങ്ങാൻ അവസരം ഒരുക്കിയ ജല ഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷൻ മാസ്റ്റർ മുജീവ് സൗര ടൂറിസ്റ്റ് ബോട്ട് ജീവനക്കാരായ  ആദർശ് സി റ്റി, രാഗേഷ് കല്ലറ,പ്രണവ് എന്നിവർക് വിനോദ സഞ്ചാരികൾ നന്ദി പറഞ്ഞു മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!