പെരിന്തൽമണ്ണ: പണ്ഡിതനും എഴുത്തുകാരനും പ്രാസംഗികനുമായ സമസ്‌ത ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാർ അന്തരിച്ചു. 81 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. കേരളീയ മുസ്‌ലിം പൊതുമണ്ഡലത്തില്‍ സജീവ സാന്നിദ്ധ്യമാണ്. ഖബറടക്കം നാളെ (24/07/26) രാവിലെ 10 ന് തിരൂർക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
2003 മുതല്‍ ജാമിഅ നൂരിയയുടെ പ്രിന്‍സിപ്പാളായിരുന്നു. 2003 മുതല്‍ 2006 വരെ കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍, 2006 മുതല്‍ 2009 വരെകേന്ദ്ര ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ആള്‍ ഇന്ത്യ പേഴ്‌സണല്‍ ബോര്‍ഡ് അംഗം കൂടിയായ അദ്ദേഹം നിരവധി ദേശീയ അന്തര്‍ദേശീയ സെമിനാറുകളിൽ പങ്കെടുത്ത് പേപ്പറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു
