കാറും ബസും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു

പാലാ : മുത്തോലിയിൽ ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു.

കുടുംബാംഗങ്ങൾ സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.  കട്ടച്ചിറ സ്വദേശികളായ വിനീത ( 42 ) മാർക്കസ് ( 19 ) മറിയം പോൾ ( 13 ) ഡെറിക് (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ  പ്രവേശിപ്പിച്ചു.

രാവിലെ 6.45 ഓടെ മുത്തോലി  ഇൻഡ്യാർ ജംഗ്ഷനു സമീപമായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!