താഴത്തങ്ങാടി വള്ളംകളി: കുമരകം റൂട്ടിൽ ഇന്ന് ഉച്ചമുതൽ ഗതാഗത നിയന്ത്രണം…

കോട്ടയം: താഴത്തങ്ങാടി വള്ളംകളിയോട് അനുബന്ധിച്ച് ഇന്ന് ഉച്ചകഴിഞ്ഞ് 2 മണി മുതൽ കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

കോട്ടയത്തുനിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബേക്കർ ജംക്ഷനിൽനിന്നും ചാലുകുന്ന്, അറുത്തൂട്ടി, കുരിശുപള്ളി ജംക്ഷൻ, തിരുവാതുക്കൽ, ഇല്ലിക്കൽ വഴി പോകേണ്ടതാണ്.

കുമരകം ഭാഗത്ത് നിന്നും കോട്ടയം ടൗണിലേക്ക് വരുന്ന വലിയ വാഹനങ്ങൾ ഇല്ലിക്കൽ പാലം കഴിഞ്ഞ് വലത്തേക്ക് തിരിഞ്ഞ് തിരുവാതുക്കൽ, തെക്കുംഗോപുരം, ബോട്ടുജെട്ടി, പാലാമ്പടം, പുളിമൂട് ജംക്ഷൻ വഴി പോകേണ്ടതാണ്.

കുമരകം ഭാഗത്ത് നിന്നും ചങ്ങനാശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇല്ലിക്കൽ പാലം കഴിഞ്ഞ് വലത്തേക്ക് തിരിഞ്ഞ് തിരുവാതുക്കൽ, പതിനാറിച്ചിറ, സിമന്റ് കവല വഴി പോകേണ്ടതാണ്.

ചങ്ങനാശേരി ഭാഗത്തുനിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ സിമന്റ് കവലയിൽനിന്നും തിരിഞ്ഞ് പതിനാറിൽച്ചിറ, തിരുവാതുക്കൽ, ഇല്ലിക്കൽ പാലം വഴി പോകേണ്ടതാണ്.

കുമ്മനം, കല്ലുമട ഭാഗത്തുനിന്നും കുമ്മനം പാലം ഇറങ്ങിവരുന്ന വാഹനങ്ങൾ കോട്ടയം ഭാഗത്തേക്ക് പോകേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!