സിംഗപ്പൂരിൽ ചരിത്രമെഴുതി മലയാള സിനിമ…നീരജ് മാധവും അൽത്താഫും ഒന്നിക്കുന്ന ‘പ്ലൂട്ടോ’ ടീസർ പുറത്തിറങ്ങി

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ഒരു ചിത്രത്തിന്റെ ലോഞ്ച് സിംഗപ്പൂരിന്റെ മണ്ണിൽ വെച്ച് നടന്നു. നീരജ് മാധവ്, അൽത്താഫ് സലിം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ‘പ്ലൂട്ടോ‘ എന്ന ചിത്രത്തിന്റെ ടീസറാണ് സിംഗപ്പൂരിൽ നടന്ന വിനീത് ശ്രീനിവാസൻ സംഗീത നിശയുടെ വേദിയിൽ വെച്ച് പുറത്തിറക്കിയത്. സിംഗപ്പൂർ മന്ത്രി ദിനേഷ് വസുവാണ് ടീസർ പ്രകാശനം ചെയ്തത്.

ഓർക്കിഡ് ഫിലിംസ്, പക്കാ ലോക്കൽ, മീഡിയ 5 എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ‘വിനീത് ശ്രീനിവാസൻ ലൈവ് ഇൻ കോൺസേർട്ടിനിടെ’ ആയിരക്കണക്കിന് സിനിമാ പ്രേമികളെ സാക്ഷിയാക്കിയായിരുന്നു ഈ പ്രഖ്യാപനം. ‘എങ്കിലും ചന്ദ്രികേ’ എന്ന ചിത്രത്തിന് ശേഷം ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് ഫൺ എന്റർടൈനർ ആയിരിക്കും എന്ന സൂചനയാണ് ടീസർ നൽകുന്നത്.

മനുഷ്യ ലോകത്തേക്ക് അബദ്ധത്തിൽ എത്തുന്ന ഒരു ഏലിയനും അതിനെ തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. അൽത്താഫ് സലീമാണ് ഈ ചിത്രത്തിൽ ഏലിയനായി വേഷമിടുന്നത്. മലയാളത്തിൽ അധികം പരീക്ഷിക്കപ്പെടാത്ത ‘ഏലിയൻ കോമഡി’ ജോണറിലുള്ള ചിത്രമായതിനാൽ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ പ്ലൂട്ടോയെ നോക്കിക്കാണുന്നത്. മനുഷ്യ ലോകത്തേക്ക് അബദ്ധത്തിൽ എത്തുന്ന ഒരു ഏലിയനും അതിനെ തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. അൽത്താഫ് സലീമാണ് ഈ ചിത്രത്തിൽ ഏലിയനായി വേഷമിടുന്നത്. മലയാളത്തിൽ അധികം പരീക്ഷിക്കപ്പെടാത്ത ‘ഏലിയൻ കോമഡി’ ജോണറിലുള്ള ചിത്രമായതിനാൽ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ പ്ലൂട്ടോയെ നോക്കിക്കാണുന്നത്..

ക്യാമറ വിഷ്ണു ശർമ്മ, തിരക്കഥ നിയാസ് മുഹമ്മദ്, സംഗീതം അർക്കാഡോ,എഡിറ്റർ സനത് ശിവരാജ്, വി.എഫ്.എക്സ് ഫ്ലയിങ് പ്ലൂട്ടോ, പി.ആർ.ഒ എ.എസ് ദിനേശ്, അപർണ. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജയകൃഷ്ണൻ ആർ.കെ ആണ്. വമ്പൻ വിഷ്വൽ എഫക്റ്റുകളോടെ എത്തുന്ന ‘പ്ലൂട്ടോ’ മലയാള സിനിമയിലെ പുതിയൊരു പരീക്ഷണമായി മാറുമെന്നുറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!