വെച്ചൂച്ചിറയിൽ  സ്കൂട്ടർ തടഞ്ഞുനിർത്തി യുവാക്കളെ ക്രൂരമായി മർദ്ദിച്ചു

വെച്ചൂച്ചിറ : പരുവയിൽ പെയിൻ്റിംഗ് തൊഴിലാളികളായ യുവാക്കൾക്ക് ക്രൂരമർദ്ദനം. സ്കൂട്ടറിലെത്തിയ രണ്ടുപേർ യുവാക്കളെ തടഞ്ഞ് നിർത്തി മർദ്ദിക്കുകയായിരുന്നു. യുവാക്കളെ ഇടിവള കൊണ്ട് മുഖത്തും ചെവിയിലും ക്രൂരമായി മർദ്ദിച്ചു. മർദ്ദനമേറ്റ യുവാവ് സ്കൂട്ടറിൽ നിന്നും റോഡിൽ വീണു.


അതിനിടെ, വടക്കൻ പറവൂരിൽ ഡിവൈഎഫ്ഐ നേതാവിന് നേരെ ഗുണ്ടാ ആക്രമണം. മേഖല പ്രസിഡൻറ് ഷിയാസിനെയാണ് കാപ്പ കേസ് പ്രതിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം മർദ്ദിച്ചത്. സാരമായി പരിക്കേറ്റ ഷിയാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!