ഒറ്റ ചാര്‍ജില്‍ 320 കിലോമീറ്റര്‍ സഞ്ചരിക്കാം, കരുത്തുപകരുന്നത് തദ്ദേശീയമായി വികസിപ്പിച്ച 4680 ഭാരത് സെല്‍; ഒലയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍…

ന്യൂഡല്‍ഹി: പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക് പുതിയ സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചു. ട1 X+ 5.2 kWh എന്ന പേരിലുള്ള സ്കൂട്ടറിന് തദ്ദേശീയമായി വികസിപ്പിച്ച 4680 ഭാരത് സെല്‍ ആണ് കരുത്തുപകരുന്നത്. 1,29,999 രൂപയാണ് ഇതിന്റെ പ്രാരംഭ വില.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 320 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പരമാവധി വേഗം മണിക്കൂറില്‍ 125 കിലോമീറ്ററാണ്. 11 kW മിഡ്-ഡ്രൈവ് മോട്ടോര്‍ ആണ് ഇതിന് കരുത്തുപകരുന്നത്. ബ്രേക്ക്-ബൈ-വയര്‍ സാങ്കേതികവിദ്യയും ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകളുമാണ് ഇതിന്റെ മറ്റു പ്രത്യേകതകള്‍. ഒലയുടെ സ്വന്തം സെല്‍ സാങ്കേതികവിദ്യയുമായാണ് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്.

ഉയര്‍ന്ന പ്രകടനക്ഷമതയുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യയിലെ എല്ലാ വിഭാഗം ആളുകള്‍ക്കും ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി വ്യക്തമാക്കി. നിലവില്‍ ഒല ഇലക്ട്രിക് Gen 3 S1 സ്‌കൂട്ടറുകളുടെയും റോഡ്സ്റ്റര്‍ X മോട്ടോര്‍സൈക്കിളുകളുടെയും വിപുലമായ ഒരു പോര്‍ട്ട്ഫോളിയോ വാഗ്ദാനം ചെയ്യുന്നു. പ്രീമിയം S1 Gen 3 പോര്‍ട്ട്ഫോളിയോയില്‍ 5.2kWh, 4kWh കോണ്‍ഫിഗറേഷനുകളില്‍ S1 Pro+ ഉം 4kWh, 3kWh കോണ്‍ഫിഗറേഷനുകളില്‍ S1 Pro ഉം ഉള്‍പ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!