കോട്ടയം നഗരസഭ കേന്ദ്ര ഓഫിസ് നാഗമ്പടത്തേക്ക് മാറ്റുന്നു. മുനിസിപ്പൽ മൈതാനത്തിനു എതിർവശത്ത് ഇൻഡോർ സ്റ്റേഡിയത്തോടു ചേർന്നു ഇപ്പോൾ ലോറി പാർക്കിങ്ങിനായി നൽകിയിരിക്കുന്ന സ്ഥലത്താണ് പുതിയതായി കെട്ടിടസമുച്ചയം പണിയുക.
ഭാവിയിൽ കോർപറേഷനായാൽ പ്രയോജനപ്പെടുത്താൻ കഴിയും വിധം സൗകര്യങ്ങൾ ഉൾപ്പെടു ത്തിയാകും നിർമാണം.
ആദ്യഘട്ടത്തിൽ മൂന്നു നിലക്കെട്ടിടമാണ് പണിയുന്നത്. പാർക്കിങ് സംവിധാനവും കൗൺസിൽ ഹാളും ഓഡിറ്റോറിയവും വിവിധ സ്ഥിര സമിതി സമിതി അധ്യക്ഷരുടെ ഓഫിസും സന്ദർശക ഗാലറിയും ഉൾപ്പെടെ രാജ്യാന്തര നിലവാരത്തിൽ ഐഎസ്‌ഒ മാതൃകയിലാകും പുതിയ ഓഫിസ്.
ഇ – ഫയലിങ് നിർബന്ധമാക്കും. നഗരസഭയുടെ കുമാരനല്ലൂർ, നാട്ടകം മേഖല ഓഫിസുകൾക്കും പുതിയ ബഹു നിലക്കെട്ടിടം പണിയും. ഇവിടങ്ങളിലും കോൺഫറൻസ്, മിനി ഹാളുകൾ ഉണ്ടായിരിക്കും. ബസ് സ്റ്റാൻഡ് നവീകരണം, തിരുവാതുക്കൽ എപിജെ അബ്ദുൽ കലാം ഓഡിറ്റോറിയം നവീകരണം എന്നിവയാണ് ഇതോടനുബന്ധിച്ച് നടത്തുന്ന മറ്റു നിർമാണ പ്രവർത്തനങ്ങൾ.
തിരുവാതുക്കൽ എപിജെ അബ്ദുൽ കലാം ഓഡിറ്റോറിയം ഏറെ വർഷങ്ങളായി ഇലക്ട്രോ ണിക് വോട്ടിങ് മെഷീൻ (ഇവി എം) സൂക്ഷിക്കുന്നതിനു നൽകിയിരിക്കുകയായി രുന്നു. ഹൈക്കോടതി ഉത്തരവിലൂടെയാണ് കെട്ടിടം ഒഴിപ്പിച്ചത്
