അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ള: സിബിഐ അന്വേഷണ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി…

അലഹബാദ് : അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള യുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചു. സമാനമായ ഒട്ടനവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ഹർജി നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലു ണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി.

അതേസമയം, സംഭാവനക്കൊള്ള വിവാദം രാജ്യവ്യാപകമായി കനക്കുന്നതിനിടെ അയോധ്യാ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ നിർണായക യോഗം ഇന്ന് ചേർന്നു. ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള ചമ്പത്ത് റായിയുടെ രാജി ട്രസ്റ്റ് അംഗീകരിച്ചു. ചമ്പത്ത് റായിയും യോഗത്തിൽ പങ്കെടുത്തു.

നിലവിൽ എസ് ഐ റ്റി നടത്തുന്ന അന്വേഷണം തൃപ്തികരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!